തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ വനിതാ ഹോസ്റ്റലിൽ ഡെങ്കിപ്പനി പടരുന്നതിനെ തുടർന്ന് കോളേജും ഹോസ്റ്റലും അടച്ചു. ക്ലാസുകൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റാൻ സിൻഡിക്കേറ്റും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് നടത്തിയ യോഗത്തിൽ തീരുമാനിച്ചു.
ഒരാഴ്ചയ്ക്കിടെ 10 വിദ്യാർഥിനികൾക്കും മൂന്ന് ജീവനക്കാർക്കും ഉൾപ്പെടെ 13 പേർക്കാണ് ഇവിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിന് പുറമെ നിരവധി വിദ്യാർഥിനികൾക്ക് രോഗലക്ഷണങ്ങളുമുണ്ട്. അവധിക്കായി നാട്ടിൽ പോയ പല കുട്ടികൾക്കും പനി ബാധിച്ചതായി വിവരമുണ്ട്.
രോഗവ്യാപനം നിയന്ത്രണാതീതമായതോടെയാണ് കാമ്പസിലെ ഓഫ്ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാനും ഹോസ്റ്റൽ അടച്ചിടാനും അധികൃതർ തീരുമാനിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോസ്റ്റലും പരിസരവും മുഴുവനായും ഫോഗിങ് ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.




+ There are no comments
Add yours