രണ്ടെടുത്താൽ ഒന്ന് ഫ്രീ.. കിടിലൻ ഓഫറുമായി കെഎസ്ഇബി.

Estimated read time 1 min read



‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി രണ്ട് എൽഇഡി ബൾബ് എടുത്താൽ ഒന്ന് ഫ്രീ നൽകുന്ന ഓഫറുമായി കെഎസ്ഇബി. ബിപിഎൽ കുടുംബങ്ങൾക്കും അങ്കണവാടികൾക്കും സർക്കാർ ആശുപത്രികൾക്കും ബൾബുകൾ സൗജന്യമായി ലഭിക്കും. പുതുതായി ഗാർഹിക കണക്ഷനെടുക്കുന്നവർക്കും രണ്ട് ബൾബ് സൗജന്യമാണ്.

‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ബൾബുകൾ വിതരണം ചെയ്യുന്നത്. ഈ വർഷം ഇതുവരെ 6,89,906 ഉപയോക്താക്കൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വാങ്ങിയ 1.17 കോടി ബൾബുകളിൽ 1.15 കോടി 14.77 ലക്ഷം ഉപയോക്താക്കൾക്കായി വിതരണം ചെയ്തു. 74 കോടിയിലധികം രൂപ ഈയിനത്തിൽ കെഎസ്ഇബിക്ക് വരുമാനമായി ലഭിച്ചു.

+ There are no comments

Add yours