2024ലെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാർക്കിന്റെ വിക്ടോറിയ കജെർ തെയിൽവിഗ്. വിവിധ
ലോകരാജ്യങ്ങളെ പ്രതിനിധീകരിച്ച 125 മത്സരാർഥികളെ പിന്തള്ളിയാണ് 21കാരിയായ വിക്ടോറിയ വിശ്വസുന്ദരിയായത്. നൈജീരിയയുടെ ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണർ അപ്പും മെക്സിക്കോയുടെ മരിയ ഫെർനാൻഡ ബെൽട്രാൻ സെക്കൻഡ് റണ്ണർ അപ്പുമായി. ഇന്ത്യയുടെ പ്രതിനിധി റിയ സിംഘയ്ക്ക് ടോപ് 12ൽ എത്താനായില്ല.


+ There are no comments
Add yours