പ്രധാനമന്ത്രിയുടെ വീടിന് നേരെ ഫ്ലാഷ് ബോംബ് ആക്രമണം.

Estimated read time 0 min read

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ഫ്ലാഷ് ബോംബ് ആക്രമണം. സിസറിയ പ്രദേശത്തെ സ്വകാര്യവസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ടു തവണയാണ് വീട് ആക്രമിക്കപ്പെട്ടതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. കടലിൽ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നതെങ്കിലും കൂടുതൽ അന്വേഷണത്തിലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

ആക്രമണ സമയം നെതന്യാഹുവോ കുടുംബമോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രസ്‌താവനയിൽ പറയുന്നു. ശത്രുക്കൾ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തിട്ടുണ്ട്. ആക്രമണത്തെ അപലപിച്ച് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗും എത്തി.

+ There are no comments

Add yours