രാസലഹരിയുമായി
സിനിമാ, ബിഗ് ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ.

Estimated read time 1 min read

തൊടുപുഴ: രാസലഹരിയും കഞ്ചാവുമായി
സിനിമാ, ബിഗ് ബോസ് താരം പരീക്കുട്ടി (ഫരിദുദ്ദീൻ-31) അടക്കം രണ്ടു പേർ അറസ്റ്റിൽ. 10.5 ഗ്രാം രാസലഹരിയും 9 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. വടകര കാവിലുംപാറ ജിസ്മോനാണ് (34) അറസ്റ്റിലായ മറ്റൊരാൾ. മൂലമറ്റം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ശനിയാഴ്‌ച പുള്ളിക്കാനത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലാണ് പരീക്കുട്ടി അഭിനയിച്ചിരിക്കുന്നത്.

+ There are no comments

Add yours