KSRTC ബസ് കത്തി നശിച്ചു
ശബരിമല തീർഥാടന പാതയിൽ KSRTC ബസിനു തീപിടിച്ചു. പുലർച്ചെ 5.30ന് തീർഥാടകരെ കയറ്റാനായി പമ്പയിൽ നിന്നു നിലയ്ക്കലേക്കു പോയ ബസാണ് അട്ടത്തോടിന് സമീപത്ത് വച്ച് അപകടത്തിൽ പെട്ടത്. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ഉണ്ടായത്. ബസിൽ പുക കണ്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി. ബസ് പൂർണമായും കത്തിനശിച്ചു. ഷോർട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ.


+ There are no comments
Add yours