കോഴിക്കോട്: ചേവായൂർ സർവീസ് സഹകര ണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സം ഘർഷത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കോ ഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ തുടുങ്ങി. രാവിലെ ആറു മുതൽ വൈകുന്നേ രം ആറുവരെയാണ് ഹർത്താൽ.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേ സമയം ഹർത്താലുമായി സ ഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലി ൽ നിന്നും കോൺഗ്രസ് പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടു കേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. സംഘർഷ സാധ്യത കണക്കി ലെടുത്ത് ജില്ലയിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.



+ There are no comments
Add yours