പാലക്കാട്  ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട്  നിരവധി പേർക്ക് പരിക്ക്

Estimated read time 1 min read

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു

പാലക്കാട് പള്ളത്തേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. പാലക്കാട് നിന്ന് വന്ന തമിഴ്നാട് RTC ബസും പൊള്ളാച്ചിയിൽ നിന്ന് വന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഒരു ബസ് മറ്റൊരു ബസിൽ ഇടിച്ച് കയറിയാണ് അപകടം. തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസിലെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

+ There are no comments

Add yours