ദാ വന്നു ദേ പോയി; രാവിലെ കിട്ടിയ ലൈസൻസിന് ഉച്ചയ്ക്ക് സസ്പെൻഷൻ
ഡ്രൈവിങ് ലൈസൻസ് കിട്ടിയതിന്റെ ആഘോഷം അതിരുകടന്നപ്പോൾ വിദ്യാർത്ഥിക്ക് കിട്ടിയത് എട്ടിൻ്റെ പണി. തൃക്കാക്കര ഭാരതമാതാ കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസാണ് മണിക്കൂറുകൾക്കുള്ളിൽ സസ്പെൻഡ് ചെയ്തത്. കൊച്ചി കാക്കനാടാണ് സംഭവം. ലൈസൻസ് ലഭിച്ച സന്തോഷത്തിൽ രണ്ടു കൂട്ടുകാരെ ബൈക്കിനു പിന്നിലിരുത്തി ഓടിച്ചു. മൂന്നുപേർ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട RTO ഇവരെ തടയുകയും നടപടി എടുക്കുകയുമായിരുന്നു.


+ There are no comments
Add yours