ഇരട്ട ഗോളുമായി റൊണോ; പോളണ്ടിനെ തരിപ്പണമാക്കി പോർച്ചുഗൽ
യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. ഇരട്ട ഗോളുമായി മൈതാനം നിറഞ്ഞാടിയ റൊണാൾഡോ മുന്നിൽ നിന്ന് നയിച്ചപ്പോൾ പോളണ്ട് തരിപ്പണമാകുന്ന കാഴ്ചയാണ് കണ്ടത്. വിജയത്തോടെ പോർച്ചുഗൽ ക്വാർട്ടറിൽ പ്രവേശിച്ചു. ഗോൾരഹിത ഒന്നാം പാതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗൽ തങ്ങളുടെ ഗോൾ വേട്ട തുടങ്ങിയത്.


+ There are no comments
Add yours