തിയേറ്ററിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു
തിരുനെൽവേലിയിൽ ‘അമരൻ ‘ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന അലങ്കാർ തിയേറ്ററിൽ പുലർച്ചെ ആണ് സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബൈക്കിൽ എത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോൾ ബോംബ് എറിഞ്ഞത്. അമരൻ പ്രദർശനത്തിനെതിരെ കഴിഞ്ഞ ദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു.
തമിഴകത്തിന്റെ ശിവകാർത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ. അമരൻ വമ്പൻ വിജയമാണ് നേടുന്നത്. ശിവകാർത്തികേയന്റെ ആഗോള കളക്ഷൻ അമ്പരപ്പിക്കുന്നതാണ്. വെറും 14 ദിവസങ്ങളിൽ 280 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോർട്ട്.


+ There are no comments
Add yours