ശബരിമല നട തുറന്നു
മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട തുറന്നു. മേൽശാന്തി പിഎൻ മഹേഷാണു നട തുറന്നത്. തിരക്ക് ഒഴിവാക്കാനായി ഒരു മണിക്കൂർ നേരത്തെ നട തുറക്കുകയായിരുന്നു. സാധാരണ 5 മണിക്കാണു നടതുറപ്പ്. 30,000 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുള്ളത്. ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിൽനിന്നു സന്നിധാനത്തേക്കു ഭക്തരെ കയറ്റിവിട്ടിരുന്നു. ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിങ് പൂർണമായും നിറഞ്ഞു.


+ There are no comments
Add yours