കണ്ണൂർ ചിറ്റാരിപ്പറമ്പ് എടയാർ – വടക്കുമ്പാട് ശിവ വിഷ്ണു ക്ഷേത്രത്തിൽ റോബോട്ടിക് കൊമ്പനാനയെ നടക്കിരുത്തി. ‘വടക്കുമ്പാട് ശങ്കരനാരായണൻ’ എന്നാണ് ഈ റോബോ കൊമ്പനാനക്ക് നൽകിയിരിക്കുന്ന പേര്. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഏറെ ആഘോഷത്തോടെയാണ് റോബോ കൊമ്പൻ്റെ നടയ്ക്കിരുത്തൽ ചടങ്ങ് നാട്ടുകാർ കൊണ്ടാടിയത്. തലയെടുപ്പോടെ ഘോഷയാത്രയിൽ പങ്കെടുത്ത കൊമ്പനെ കാണാൻ നിരവധി ആളുകളാണ് ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. മേളത്തിനൊപ്പം കണ്ണിറുക്കിയും ചെവി ആട്ടിയും തുമ്പിക്കൈ വീശിയും ഒക്കെ റോബോ കൊമ്പൻ ആളുകളെ രസിപ്പിച്ചു.


+ There are no comments
Add yours