മലയാള ചലച്ചിത്ര പ്രേക്ഷക സമിതിയുടെ പ്രവർത്തക കൺവെൻഷൻ 2 11 2024 ശനിയാഴ്ച ചെയർമാൻ കെ ജെ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ഫെഫ്ക്ക സ്ക്രിപ്പ്റ്റ് റൈറ്റേഴ്സ് യൂണിയൻ ഹാളിൽ വച്ച് രാവിലെ 10 മണിക്ക് കൂടി
കൂടുതൽ പരസ്യങ്ങൾ സ്വീകരിച്ചുകൊണ്ട് വെബ്സൈറ്റ് പ്രവർത്തനം മെച്ചപ്പെടുത്തുവാൻ തീരുമാനിച്ചു
പ്രേക്ഷകസമിതിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് സംസ്ഥാന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കെപിഎസി പൗലോസ് സ്മാരക ഷോർട്ട് ഫിലിം ഫെസ്റ്റ് 2024 ന്റെ പോസ്റ്റർ മലയാള സിനിമയിലെ ഏറെ പ്രിയങ്കരരായ കഥാകാരന്മാർ ചേർന്ന് പ്രകാശനം ചെയ്തു
2024 നവംബർ 10 മുതൽ 30 വരെ എൻട്രികൾ സ്വീകരിക്കും ഡിസംബറിൽ സ്ക്രീനിംഗ് നടത്തും 2025 ഫെബ്രുവരിയിൽ പത്തനംതിട്ടയിൽ വച്ച് അവാർഡ് ദാന സമ്മേളനം നടത്തും
ഫിലിം ഫെസ്റ്റിന്റെ ഭാരവാഹികളായി അഡ്വൈസറി പാനലിലേക്ക് ശ്രീ കെ ജെ ഫിലിപ്പ് ശ്രീ ബെന്നി ആശംസ ശ്രീ സി.ബി. സുമേഷ് ശ്രീ രമേശ് ആനപ്പാറ ഫിലിം ഫെസ്റ്റിന്റെ സ്വാഗതസംഘം ചെയർമാനായി ശ്രീ പ്രശാന്ത് മോളിക്കലും കൺവീനർ ആയി ഷിബു മാത്യു ചുങ്കത്തിലിനേയും തിരഞ്ഞെടുത്തു പ്രോഗ്രാം കോഡിനേറ്ററായി മധു R പിള്ളയും ജോയിന്റ് കോഡിനേറ്റേഴ്സ്സായി ബാസില് ബാസിതിനേയും ആരതിയേയും പ്രോഗ്രാം എക്സിക്യൂട്ടീവ്സ് ആയി
ശ്രീ സൈജുസി.കെ ശ്രീമതി ശാരദാമ്മ ശ്രീ മൈജുമഹേഷ് എന്നിവരെയും തിരഞ്ഞെടുത്തു
2025 ഫെബ്രുവരി 19ന് റിലീസ് ആകുന്ന സ്വപ്ന സുന്ദരി സിനിമയുടെ പ്രചരണാർത്ഥം ഡിസംബർ ജനുവരി മാസങ്ങളിലായി എല്ലാ ജില്ലകളിലും കൺവെൻഷൻ കൂടുന്നതിന് തീരുമാനിച്ചു
സമിതിയുടെ മുൻ കോട്ടയം ജില്ലാ ചെയർമാനും നിലവിലെ സംസ്ഥാന സമിതി അംഗവുമായ ശ്രീ പ്രശാന്ത് മോളിക്കൽ തന്റെ പ്രഥമ സിനിമയായ കൂൺ കേരളത്തിലെ വിവിധ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം നടന്നുവരുന്നതിൽ അനുമോദിച്ചുകൊണ്ട് പ്രേക്ഷക സമിതി അദ്ദേഹത്തെ യോഗത്തിൽ വച്ച് ആദരിച്ചു
ഡിസംബർ മാസം രണ്ട് ദിവസത്തെ ആക്ടിംഗ് വർക്ക്ഷോപ്പ് നടത്തുന്നതിന് തീരുമാനിച്ചു
സമിതി നടത്തുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് പരമാവധി എൻട്രികൾ ക്ഷണിച്ചുകൊണ്ട് ഫെസ്റ്റ് ഗംഭീര വിജയമാക്കാൻ തീരുമാനിച്ചുയോഗം അവസാനിച്ചു


+ There are no comments
Add yours