സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 58,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 7275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ സ്വർണ്ണവിലയിൽ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായി സ്വർണ്ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നതിനും വ്യാഴാഴ്‌ച സാക്ഷ്യം വഹിച്ചു. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വർണവിലയിൽ കഴിഞ്ഞദിവസം ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. 58,000ൽ താഴെയാണ് സ്വർണ്ണവില എത്തിയത്. എന്നാൽ ഇന്നലെ തിരിച്ചുകയറിയ സ്വർണവില വീണ്ടും 58,000ന് മുകളിൽ എത്തുകയായിരുന്നു.
സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്

+ There are no comments
Add yours