കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി മരിച്ച നിലയിൽ
കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മർകസ് ലോ കോളേജ് വിദ്യാർത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐഎം സൈബർ ഇടങ്ങളിൽ സജീവമായ അബുവിന്റെ വേർപാടിൽ മുൻ മന്ത്രി ടി പി രാമകൃഷ്ണൻ അടക്കം നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. അബുവിൻ്റെ മരണകാരണം എന്താണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.



+ There are no comments
Add yours