ഹാർബറുകൾ കേന്ദ്രീകരിച്ച് വിൽപ്പനക്കായി കൊണ്ടുവന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. വെസ്റ്റ്ഹിൽ പുതിയങ്ങാടി സ്വദേശി ഷംസുദീനെ(39) ആണ് നടക്കാവ് എസ്.ഐ ലീലാ വേലായുധനും സംഘവും പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പട്രോളിംഗിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈസ്റ്റ്ഹിൽ ഫാത്തിമ മാതാ പള്ളിക്ക് സമീപം വെച്ച് ഷംസുദീൻ സഞ്ചരിച്ച സ്‌കൂട്ടറിന് കൈ കാണിച്ചെങ്കിലും ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് 10 ലിറ്റർ വിദേശ മദ്യം ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ഹാർബറിൽ വിൽപ്പനക്കായി കൊണ്ടു പോവുകയാണെന്ന് വ്യക്തമായി.
ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ

+ There are no comments
Add yours