ആലപ്പുഴ: റീക്രിയേഷൻ മൈതാനത്ത് ഹെവി ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസ് തീപിടിച്ച് ക ത്തിനശിച്ചു. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. ഉച്ച യ്ക്ക് 12.10ന് ആണ് സംഭവം.
ലൈസൻസ് ടെസ്റ്റിനിടെ ബസിൽനിന്ന് പൊ ട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നു. എൻ ജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടെസ്റ്റി ൽ പങ്കെടുക്കുകയായിരുന്ന യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. യു വാവ് ബസിൽനിന്ന് ഇറങ്ങി മിനിറ്റുകൾക്കകം തീ ആളിപ്പടർന്നു.
ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.


+ There are no comments
Add yours