ബസ്സ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
സ്വകാര്യ ബസിനുള്ളിൽ ബസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാച്ചല്ലൂരിൽ കടക്കൽ സ്വദേശി രതീഷിനെയാണ് (32) ബസ്സിനുളളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് രതീഷിനെ ബസ്സിനുളളിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.


+ There are no comments
Add yours