കടന്നൽ ആക്രമണത്തിൽ വയോധിക മരിച്ചു
കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധിക മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശി 110 വയസ്സുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ തങ്കമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കമ്മയുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് വീടിൻ്റെ മുറ്റത്ത് നിൽക്കുകയായിരുന്ന ഇവർക്ക് നേരെ കടന്നൽക്കൂട്ടം ഇളകിവന്ന് ആക്രമിക്കുകയായിരുന്നു. സമീപവാസികളായ മറ്റ് രണ്ട് പേർക്ക് കൂടി കടന്നൽകുത്തേറ്റിട്ടുണ്ട്


+ There are no comments
Add yours