തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകൻ പാളയം പ്രദീപിന്റെ സസ്‌പെൻഷൻ പിൻവലിച്ച് തന്റെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമാക്കി രമ്യ ഹരിദാസ് എം.എൽ.എ. നടപടി പിൻവലിച്ചാൽ കേസ് പിൻവലിക്കാമെന്ന് രമ്യ കെ.പി.സി.സിയെ അറിയിച്ചതായാണ് വിവരം. എന്നാൽ പാളയം പ്രദീപിനെ മണ്ഡലത്തിലേക്ക് കൊണ്ടുവരുന്നതിനെതിരെ കർശന നിലപാടിലാണ് ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ.
ചിറയിൻകീഴിൽ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പാളയം പ്രദീപ്, സജാദ് എന്നിവരെ ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കെ.പി.സി.സി അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഇരുവരും ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് സസ്പെൻഡ് ചെയ്തത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് സസ്പെൻഷൻ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പിന്നാലെയാണ് പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്താനായി സസ്പെൻഷൻ പിൻവലിക്കാനുള്ള രമ്യ ഹരിദാസിന്റെ പുതിയ നീക്കം.




+ There are no comments
Add yours