ഈ കാർഡുകാരുടെ റേഷൻ വെട്ടി കുറയ്ക്കുന്നു !
അന്ത്യോദയ അന്നയോജന വിഭാഗത്തിലെ മഞ്ഞക്കാർഡുകാർക്കുള്ള റേഷനിൽ വൻ മാറ്റത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. കുടുംബത്തിലെ അംഗസംഖ്യയനുസരിച്ച് റേഷൻവിഹിതം നൽകാൻ കേന്ദ്രനീക്കം. കാർഡിലെ ഓരോ അംഗത്തിനും പ്രതിമാസം ഏഴര കിലോ ധാന്യം വീതം നൽകാനാണ് തീരുമാനം. ഒരു അംഗം ഉള്ള മഞ്ഞകാർഡിനും അംഗങ്ങൾ കൂടുതൽ ഉള്ള കാർഡിനും 35 കിലോ ധാന്യമാണ് നൽകുന്നത്. ഇത് ഒരാൾക്ക് ഏഴര കിലോ ആയും അംഗങ്ങൾ കൂടുതൽ ഉള്ളവർക്ക് കൂടുതലും ലഭിക്കും.



+ There are no comments
Add yours