ഒഴിയാതെ കോവിഡ് ഭീഷണി: അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതിയ വകഭേദം ‘PJ.2.1’ പടരുന്നു

Estimated read time 1 min read

ലോകത്തെ വിവിധ രാജ്യങ്ങളിൽ കോവിഡിൻ്റെ പുതിയ വകഭേദം വ്യാപിക്കുന്നു. SARS-CoV-2 വൈറസിന്റെ പുതിയ വകഭേദമായ ‘PJ.2.1’ ആണ് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പടർന്നുപിടിക്കുന്നത്. അമേരിക്കയ്ക്ക് പുറമെ സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രയേൽ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

2026 മെയ് മാസത്തിൽ ഒന്റാറിയോയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. തുടർന്ന് ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രുൺസ്വിക്ക് എന്നിവിടങ്ങളിലേക്കും രോഗം പടർന്നു. നിലവിൽ അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി, കാലിഫോർണിയ, അരിസോണ, ന്യൂജഴ്സി, വിർജീനിയ, നോർത്ത് കരോലിന, മിസൗറി, ഒക്ലഹോമ, കൊളറാഡോ, ഫ്ലോറിഡ തുടങ്ങിയ ഇടങ്ങളിലും വ്യാപനമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

മുൻ വകഭേദങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് PJ.2.1-നും ഉള്ളതെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. പനി, വിറയൽ, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, പേശീവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ശ്വാസതടസ്സവും ഗ്യാസ്ട്രിക് പ്രശ്നങ്ങളും പ്രകടമായേക്കാം.

ഇൻഫ്ലുവൻസ അടക്കമുള്ള മറ്റ് ശ്വാസകോശ അണുബാധകൾക്ക് സമാനമാണ് ഈ ലക്ഷണങ്ങൾ. എന്നാൽ, പുതിയ വകഭേദം വലിയൊരു രോഗവ്യാപനത്തിന് കാരണമാകില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

+ There are no comments

Add yours