ക്രിസ്‌മസ് പരീക്ഷ 8 മുതൽ 17 വരെ
സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്രിസ്‌മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 8 മുതൽ 17 വരെയാണ് പരീക്ഷകൾ നടത്തുക. എൽ പി വിഭാഗം വിദ്യാർഥികൾക്ക് ഡിസംബർ 11 മുതൽ 17 വരെയായിരിക്കും പരീക്ഷ. പരീക്ഷകൾ പൂർത്തിയായതിന് പിന്നാലെ ഡിസംബർ 18ന് സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കും. തുടർന്ന് ക്രിസ്മസ് അവധിക്കായി സ്‌കൂളുകൾ അടയ്ക്കും. അവധി കഴിഞ്ഞ് ഡിസംബർ 28നാണ് സ്‌കൂളുകൾ വീണ്ടും തുറക്കുക. ഇതോടെ വിദ്യാർഥികൾക്ക് ക്രിസ്മസ് ആഘോഷത്തിനും അവധിക്കുമായി പത്ത് ദിവസത്തെ ഇടവേള ലഭിക്കും.




+ There are no comments
Add yours