പത്തനംതിട്ടയിൽ ഹാക്കർ പിടിയിൽ
ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കർ പത്തനംതിട്ടയിൽ പിടിയിലായി. അടൂർ കോട്ടമുകൾ സ്വദേശി ജോയൽ V ജോസാണ് പിടിയിലായത്. തന്നെ സമീപിക്കുന്നവർക്ക് ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ഇയാൾ ചോർത്തി നൽകുകയാണ് ജോയലിന്റെ പതിവ്. ഇയാൾ മറ്റ് സുരക്ഷാ വിവരങ്ങളും ചോത്തിയിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. പത്തനംതിട്ട സൈബർ പൊലീസ് ആണ് ജോയലിനെ പിടികൂടിയത്.



+ There are no comments
Add yours