ബറോസിന്റെ വമ്പൻ അപ്ഡേറ്റ്
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമെന്നതിനാൽ തന്നെ ബറോസിന് മേൽ വലിയ പ്രതീക്ഷയാണ്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ബറോസിന്റെ പുതിയൊരു അപ്ഡേറ്റാണ് ചർച്ചയാകുന്നത്. ബറോസിൻറെ ഫൈനൽ മിക്സിംഗ് പൂർത്തിയായിരിക്കുകയാണ്. സംവിധായകൻ പ്രിയദർശൻ്റെ ചെന്നൈ ഫോർ ഫ്രെയിംസിലാണ് ചിത്രത്തിൻറെ ഡോൾബി അറ്റ്മോസ് മിക്സിംഗ് നടത്തിയത്.


+ There are no comments
Add yours