ദീപാവലി ആഘോഷങ്ങളിൽ നിയന്ത്രണം അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ നിയന്ത്രണം. നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിൽ ൽ പടക്കം പൊട്ടിക്കാൻ പാടില്ലെന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് ഹരിതപടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന ആഭ്യന്തര വകുപ്പിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി.


+ There are no comments
Add yours