താമരശ്ശേരി ചുരത്തിലൂടെയാണോ യാത്ര? നാളെ തൊട്ട് നിയന്ത്രണങ്ങളുണ്ടേ
താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ. ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണമുള്ളത്. റോഡിലെ കുഴി അടയ്ക്കുന്ന പ്രവർത്തികൾക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികൾ അടയ്ക്കുന്നതിൻ്റെ ഭാഗമായി വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.


+ There are no comments
Add yours