വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും സുഹൃത്തും പിടിയിൽ.

Estimated read time 0 min read

തെലങ്കാനയിലെ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും സുഹൃത്തും പിടിയിൽ. കർണാടകയിലെ കുടകിൽ വച്ച് ഒക്ടോബർ എട്ടിനാണ് വ്യവസായിയായ രമേഷിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പൊലീസ് കണ്ടെത്തിയത്. 29കാരിയായ ഭാര്യ നിഹാരികയാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. നിഹാരികയും അവരുടെ കാമുകനായ വെറ്ററിനറി ഡോക്ർ നിഖിലും സുഹൃത്ത് അങ്കൂറും ചേർന്നാണ് കൊല നടത്തിയതെന്നും കോടികളുടെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

+ There are no comments

Add yours