ഇനി സമയം നീട്ടില്ല; യുഎഇ പ്രവാസികൾ ശ്രദ്ധിക്കണം
യുഎഇയിലെ റെസിഡൻസി, വിസ ലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ അനുവദിച്ച സമയപരിധി ഒക്ടോബർ 31ന് അവസാനിക്കും. ശേഷിക്കുന്ന ഏഴ് ദിവസത്തിനകം സ്റ്റാറ്റസ് ശരിപ്പെടുത്താത്ത നിയമലംഘകർക്ക് കനത്ത പിഴയും ഫീസും ചുമത്തും. അതേസമയം സമയപരിധി നീട്ടില്ലെന്ന് അതോറിറ്റി ഓർമിപ്പിച്ചു. കഴിഞ്ഞ സെപ്തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പൊതുമാപ്പ് നിരവധി പേർ പ്രയോജനപ്പെടുത്തിയിരുന്നു.


+ There are no comments
Add yours