പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിൽ; 2 ദിവസത്തെ പ്രചാരണം
വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി UDF സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. പ്രചാരണത്തിൻ്റെ ഭാഗമായി പ്രിയങ്ക രണ്ടു ദിവസമാണ് മണ്ഡലത്തിലുണ്ടാവുക. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളിൽ സംസാരിക്കും. നാളെ വൈകിട്ട് നിലമ്പൂരിലാണ് അവസാന യോഗം.


+ There are no comments
Add yours