പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭാര്യയ്ക്ക് ക്രൂരമർദനം
അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. പെൺകുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. 29 വയസുകാരിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 2020ലായിരുന്നു ഇവരുടെ വിവാഹം. 2021ലാണ് ഇവർക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. ഇതിന്റെ പേരിലാണ് ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നത്
അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്.

+ There are no comments
Add yours