ഹിജാബ് വിവാദം; രണ്ട് കുട്ടികൾ കൂടി പഠനം നിർത്തുന്നു
ഹിജാബ് വിവാദത്തിന് പിന്നാലെ കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ കൂടി പഠനം നിർത്തുന്നു. സ്കൂളിലെ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് പഠനം നിർത്തി വെറെ സ്‌കൂളിലേക്ക് മാറുന്നത്. ഹിജാബ് വിവാദത്തിനിരയായ സെന്റ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തീരുമാനം
സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ കൂടി പഠനം നിർത്തുമെന്ന് സൂചന

+ There are no comments
Add yours