തേയിലത്തോട്ടത്തിൽ വച്ച് കുഞ്ഞിനെ പുലി പിടിച്ചു

Estimated read time 0 min read

അമ്മയുടെ മുന്നിലിരുന്ന കുഞ്ഞിനെ പുലി പിടിച്ചു

തമിഴ്‌നാട് വാൽപ്പാറയ്ക്ക് സമീപം അമ്മയുടെ മുന്നിലിരുന്ന കുഞ്ഞിനെ പുള്ളിപുലി ആക്രമിച്ച് കൊന്നു. 6 വയസുള്ള അപ്‌സര ഖാത്തൂൻ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉഴേമല എസ്റ്റേറ്റിൽ ജോലിയ്ക്ക് വന്ന ജാർഖണ്ഡ് സ്വദേശികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കൾക്കൊപ്പം തേയിലത്തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. മാതാപിതാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

+ There are no comments

Add yours