പിപി ദിവ്യയ്ക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ല.

Estimated read time 0 min read

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയ്ക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്. പദവിയിൽ നിന്ന് നീക്കിയത് ശിക്ഷയാണെന്നാണ് സിപിഎം
വിലയിരുത്തൽ.

പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം മതി തുടർനടപടികൾ മതിയെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന്റെ പൊതുവിലയിരുത്തൽ. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടിയുണ്ടാകും.

അതേസമയം, പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. പാർട്ടി പൂർണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞു

+ There are no comments

Add yours