
കൊല്ലത്ത് എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. പരവൂർ ചിറക്കര സ്വദേശി ഷംനത്ത് ആണ് പിടിയിലായത്. ഇന്നലെ നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടിൽ റെയ്‌ഡ് നടന്നത്. 3 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കടയ്ക്കൽ സ്വദേശി നവാസ് ആണ് കേസിൽ രണ്ടാം പ്രതി. ഇയാളിൽ നിന്നാണ് ഷംനത്ത് എംഡിഎംഎ
വാങ്ങിയത്.


+ There are no comments
Add yours