മുൻ എംഡിഎം നവീൻ ബാബുവും ക്വാർട്ടേഴ്സിന് മുന്നിൽ. സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Estimated read time 0 min read

മുൻ എംഡിഎം നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തൻ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒക്ടോബർ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും നവീൻ ബാബു നടന്നുവരുന്നതും ദൃശ്യങ്ങളിൽ കാണാം.

പള്ളിക്കരയിലെ ക്വാർട്ടേഴ്‌സിൻ്റെ മുന്നിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്‌തത്‌. ഇരുവരും റോഡിൽ നിന്നു സംസാരിക്കുന്നതും കാണാം. പെട്രോൾ പമ്പിൻ്റെ എൻഒസി ലഭിക്കാൻ പ്രശാന്തൻ, നവീൻ ബാബുവിന് 98,500 രൂപ നൽകിയെന്ന് പറയുന്ന ദിവസത്തെ ദൃശ്യങ്ങളാണിത്. അതേസമയം, പണം നൽകിയെന്ന് ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരീകരിക്കാനാകില്ല.

+ There are no comments

Add yours