
കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് വനംവകുപ്പ്
പാലക്കാട് എലപ്പുള്ളിയിലെ വീട്ടിലെ കിണറ്റിൽ വീണ കാട്ടു പന്നികളെ വെടിവെച്ചു കൊന്നു. കാക്കത്തോട് സ്വദേശി ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് 5 കാട്ടുപന്നികൾ വീണത്. പന്നികളെ വടമിട്ടു കുരുക്കിയ ശേഷമാണ് വെടിവെച്ചു കൊന്നത്. ശബ്‌ദം കേട്ടാണ് നാട്ടുകാർ നോക്കിയപ്പോഴാണ് കാട്ടു പന്നികൾ കിണറ്റിൽ വീണതായി കണ്ടത്. പന്നികളെ ജീവനോടെ പുറത്തെത്തിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.


+ There are no comments
Add yours