
പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടം കള്ളന്മാർ കവർന്നു.സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമ്മിച്ച കിരീടമാണിത്. ദേശീയ വാർത്താ ഏജൻസിയായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ബംഗ്ലാദേശ് ജശോരേശ്വരി ക്ഷേത്രത്തിൽ കാളി പ്രതിഷ്ഠയിലെ കിരീടമാണ് മോഷണം പോയത്.2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയ സമയത്ത് സമർപ്പിച്ചതാണ് ഈ കിരീടം.ഇന്നലെയാണ് കവർച്ച നടന്നത്. ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിനു ശേഷമാണ് മോഷണം നടന്നത്.
ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് കാളി പ്രതിഷ്ഠയിലെ കിരീടം നഷ്ടമായ വിവരം ആദ്യം കാണുന്നത്. തുടർന്ന് വിവരം എല്ലാവരെയും അറിയിച്ചു.സംഭവത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ തൈസുല്‍ ഇസ്ലാം പറഞ്ഞു. സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ച കിരീടത്തിനു സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. ഹിന്ദു പുരാണമനുസരിച്ച് ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം.


+ There are no comments
Add yours