
രോഗപ്രതിരോധ ശേഷിക്കും കരളിന്റെ ആരോഗ്യത്തിനും ഈ പഴം കഴിച്ചോളൂ
അനേകം ഗുണങ്ങളുണ്ടെങ്കിലും അധികമാരും കഴിക്കാത്ത പഴങ്ങളിൽ ഒന്നാണ് കിവി. രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് അത്യുത്തമമാണ് കിവി. എല്ലാ ദിവസവും കഴിക്കുന്നത് നല്ലതാണ്. ഓരോ 100 ഗ്രാം കിവിയിലും 3 ഗ്രാം വരെ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കുന്നതിന് സഹായിക്കുന്നു. കരളിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഫാറ്റി ലിവർ രോഗങ്ങളെ തടയുന്നതിനുള്ള ആന്റിഓക്സിഡന്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്.


+ There are no comments
Add yours