
ഗുണ്ടാത്തലവൻ ഓം പ്രകാശിന്റെ കൂട്ടാളി പുത്തൻപാലം രാജേഷ് പിടിയിൽ
ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ ഗുണ്ടാത്തലവൻ ഓം പ്രകാശിൻ്റെ കൂട്ടാളി പുത്തൻപാലം രാജേഷ് പിടിയിൽ. കോതനല്ലൂരിൽ നിന്നുമാണ് രാജേഷിനെ പൊലീസ് പിടിച്ചത്. പീഡനക്കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും കടുത്തുരുത്തി പൊലീസും ചേർന്നാണ് രാജേഷിനെ കുടുക്കിയത്. കൊച്ചി ലഹരി പാർട്ടിയിൽ രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കും.


+ There are no comments
Add yours