പൊതു അവധി റേഷൻ കടകൾക്കും ബാധകം

Estimated read time 0 min read

റേഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!

ഇന്നത്തെ പൊതു അവധി റേഷൻ കടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിങ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവധി നൽകുന്നത്. മഹാനവമിയുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചിരുന്നു. പരീക്ഷകളും മാറ്റിവെച്ചു.

+ There are no comments

Add yours