വെള്ളാങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കണ० എന്ന ആവശ്യവുമായി നാട്ടുകാർ

Estimated read time 1 min read

വെള്ളാങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കണ०.  വെള്ളാ०ങ്ങല്ലൂർ വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്തിൻറെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിലവിൽ രണ്ട് ഡോക്ടർമാരാണ് ഉളളത്. ഒരു ഡോക്ടർ പരിശീലനത്തിനു പോയതു കാരണം ഇപ്പോൾ ഒരു ഡോക്ടർ മാത്രമെ രോഗികളെ പരിശോധിക്കുന്നുള്ളു. ദിവസേന നൂറു കണക്കിന് രോഗികളാണ് ചികിൽസക്ക് വരുന്നത്. അതിനിടയിൽ കുട്ടികൾക്കുള്ള കുത്തി വയ്പ്പ് നൽകേണ്ടത് ഡോക്ടറാണ്. ചികിൽസക്ക് രോഗികൾ രാവിലെ വന്നാൽ വൈകീട്ടോടെ വീട്ടിലേക്കു പോകുവാൻ സാധിക്കുകയുള്ളു. അതു കൊണ്ട് വെള്ളാങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറെ കൂടി നിയമിക്കുന്നതിന് വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് അധികൃതരു० ആരോഗ്യ വകുപ്പു० നടപടി എടുക്കണമെന്ന് നാട്ടുകാർ.. പട० വെള്ളാങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസക്കു വന്ന രോഗികൾ.
remesheledathee News

+ There are no comments

Add yours