അമ്മായിയമ്മയെ പ്രണയിക്കാൻ ഭാര്യയെ കൊന്ന് യുവാവ്..!
അമ്മായിയമ്മയുമായി പ്രണയത്തിലായ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലാണ് ദാരുണമായ സംഭവം നടന്നത്. ശിവാനിയെന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. മരിച്ച ശിവാനി 2018ലാണ് പ്രതിയായ പ്രമോദിനെ വിവാഹം കഴിച്ചത്. പ്രമോദിന് അമ്മായിയമ്മയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇത് ദിവസേന തർക്കങ്ങൾക്ക് കാരണമായെന്നും പറയുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം ശിവാനിയെ പ്രതി മർദിച്ച് കൊലപ്പെടുത്തിയത്.



+ There are no comments
Add yours