ഷെയ്ൻ നിഗം  ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ബീഫ് ബിരിയാണി… ആകെ 19 കട്ടുകൾ

Estimated read time 1 min read


‘ബീഫ്, ധ്വജ പ്രണാമം’; മലയാള നടന് കുരുക്ക്

ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം എന്നാണ് സെൻസർ ബോർഡ് ആവശ്യം. കൂടാതെ ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമർശങ്ങളും നീക്കണമെന്നും നിർദേശമുണ്ട്. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡിൻറെ നടപടിക്കെതിരെ നിർമ്മാതാക്കളായ JVJ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്

+ There are no comments

Add yours