രത്തൻ ടാറ്റയുടെ നില ഗുരുതരം

Estimated read time 0 min read

രത്തൻ ടാറ്റയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ (86) ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ട്. അദ്ദേഹം ഇപ്പോൾ മുംബൈയിലെ ആശുപത്രിയിലെ ഐസിയുവിലാണെന്നും ഡോക്ട‌ർമാർ ചികിത്സ നൽകുന്നുണ്ടെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസി അറിയിച്ചു. രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ടാറ്റ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വാർത്ത പുറത്തുവരുന്നത്.

+ There are no comments

Add yours