നിയമസഭയിൽ സംഘർഷാവസ്ഥ
കേരള നിയമസഭയിൽ അസാധാരണ സാഹചര്യം. ശബരിമല സ്വർണപ്പാളി വിഷയം ഉയർത്തി സഭ നടപടികൾ സ്‌തംഭിപ്പിക്കാൻ ഇന്നും പ്രതിപക്ഷത്തിൻ്റെ നീക്കമുണ്ടായി. പ്രതിപക്ഷാഗംങ്ങൾ സ്‌പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷത്തിന് നേരെ തിരിഞ്ഞു. ഇതിന് പിന്നാലെ വലിയ വാക്കുതർക്കമാണ് രൂപപ്പെട്ടത്. സഭ താൽക്കാലികമായി സ്പീക്കർ നിർത്തിവെച്ചു. സഭയിൽ സംഘർഷാവസ്ഥ തുടരുകയാണ്.



+ There are no comments
Add yours