‘അധികാരത്തിലുള്ളവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം’; സതീശന്റെയും ജനീഷിന്റെയും യാത്രകളിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്

Estimated read time 0 min read

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി ജനീഷ് കുമാർ എന്നിവരുടെ വിവാദ സൗജന്യ യാത്രകളെ തള്ളി യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം. ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് യോഗത്തിൽ ഇത്തരമൊരു പ്രമേയം അവതരിപ്പിച്ചത്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമാണെന്ന് ജനങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ടാകണമെന്നും, ഇത്തരം സൗജന്യങ്ങൾ സ്വീകരിക്കുന്നത് അനാവശ്യ വിവാദങ്ങൾക്ക് വഴിതുറക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളിൽ സംശയമുണർത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കാതിരിക്കുന്നത് സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത് തടയുമെന്നും വിമർശനമുയർന്നു.

അതേസമയം, സംസ്ഥാന സർക്കാരിന്റെ വാടക ഹെലികോപ്റ്റർ സേവനത്തിനായി ചിപ്സൺ ഏവിയേഷനുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചു. കെ.എം. ഷാജഹാൻ നൽകിയ ഹർജി പരിഗണിക്കവേ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മലപ്പുറം യാത്ര വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നില്ലെന്നും ഇതിന്റെ ഇൻവോയ്‌സ് ഹാജരാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. തുടർന്ന് കേസ് നവംബർ മൂന്നിലേക്ക് മാറ്റിവെച്ചു. മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളുകയും ചെയ്തു.

ഹെലികോപ്റ്ററിന്റെ മുൻ കരാർ കാലാവധി അവസാനിച്ചപ്പോൾ അത് പുതുക്കണമെന്നാണ് ഡി.ജി.പി ശുപാർശ ചെയ്തിരുന്നത്. വീണ്ടും ടെൻഡറിലേക്ക് പോയാൽ തുക വർദ്ധിക്കുമെന്നതായിരുന്നു കാരണം. കാലാവധിക്ക് ശേഷം ആവശ്യാനുസരണം മണിക്കൂറിന് 4 ലക്ഷം രൂപ നിരക്കിൽ സർവീസ് നടത്താമെന്ന വാഗ്ദാനം ചിപ്സൺ ഏവിയേഷൻ കമ്പനിയും മുന്നോട്ടുവെച്ചിരുന്നു.

+ There are no comments

Add yours