ഹോർമുസ് കടലിടുക്കിൽ വെച്ച് പാനമ കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യക്കാരുൾപ്പെടെ 12 പേർക്ക് പരിക്ക്

Estimated read time 1 min read

മസ്കറ്റ്: ഒമാൻ തീരത്ത് വെച്ച് പാനമൻ രജിസ്ട്രേഷനുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണം. എം.ടി ഓൺ പീസ് (MT On Peace – IMO നമ്പർ: 9893204) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 11 ഇന്ത്യക്കാരുൾപ്പെടെ 12 കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റു.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് കപ്പലിനുമുകളിൽ അജ്ഞാതമായ ആക്രമണ വസ്തു പതിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിവരമറിഞ്ഞയുടൻ ഒമാൻ അധികൃതർ ഇടപെടുകയും, അവരുടെ സഹായത്തോടെ പരിക്കേറ്റ ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ഇവർക്ക് നിലവിൽ ഒമാനിലെ ഖസാബിൽ ചികിത്സ നൽകിവരികയാണ്.

മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പ്രാദേശിക സമാധാനവും സുരക്ഷയും മുൻനിർത്തി ഇത്തരം ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

+ There are no comments

Add yours