തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി. ജോണും ഒന്നിക്കുന്നു; ‘പാലപ്പൂ’ ചിത്രീകരണം എരുമേലിയിൽ ആരംഭിച്ചു

Estimated read time 0 min read

കോട്ടയം: ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും അപ്പർകട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം ‘പാലപ്പൂ’വിന്റെ ചിത്രീകരണം എരുമേലിയിൽ ആരംഭിച്ചു. പൂജയും സ്വിച്ച് ഓൺ കർമ്മവും അണിയറപ്രവർത്തകരുടെ മാതാപിതാക്കൾ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. നിർമ്മാതാക്കളായ ഷെബിൻ ബെക്കറും ജോമോൻ ടി. ജോണും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോൾ സിദ്ധാർത്ഥ് ഭരതൻ ആദ്യ ക്ലാപ്പടിച്ചു. നിർമ്മാതാക്കൾ ചേർന്ന് സംവിധായകൻ സി.സി.ക്ക് തിരക്കഥ കൈമാറി.

സൂപ്പർഹിറ്റ് ചിത്രം ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കർ, ജോമോൻ ടി. ജോൺ, അൻസു എൽസ വർഗീസ് എന്നിവർ വീണ്ടും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പാലപ്പൂ’വിനുണ്ട്. സി.സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വിഷ്ണു അച്യുതനാണ്. റുവൈസ് ഷെബിനാണ് സഹനിർമ്മാതാവ്.

സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി, ഷാൻ റഹ്മാൻ, രഞ്ജി കാങ്കോൽ, അഭിജിത്ത് അജിത് കുമാർ, ശിവജി ഗുരുവായൂർ, അജയ് വാസുദേവ്, ജോർഡി പൂഞ്ഞാർ, ശ്രീലക്ഷ്മി, ബിറ്റോ ഡേവിസ്, സിനോജ് അങ്കമാലി, ഉണ്ണി നായർ, രമേഷ് കോട്ടയം, ലീന ആന്റണി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ: ഛായാഗ്രഹണം: സുദേവ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: അജീഷ് ആനന്ദ്, ആർട്ട് ഡയറക്ടർ: മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, വിനോഷ് കൈമൾ, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ്: അഖിൽ സന്തോഷ്‌കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുജൈ കുമാർ എസ്. സെൻട്രൽ പിക്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

+ There are no comments

Add yours